എറണാകുളം: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 77.28 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജില്ലയിൽ ആകെയുള്ള 2588182 വോട്ടർമാരിൽ 2000253 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ
996717 പുരുഷന്മാരും 1003522 സ്ത്രീകളും ഉൾപ്പെടുന്നു. 14 ട്രാൻസ്ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി.

നഗരസഭകളിൽ 79. 42% പുരുഷന്മാരും 75.49% സ്ത്രീകളും വോട്ട് ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളിൽ 82.86 % പുരുഷന്മാരും 79.25% സ്ത്രീകളും വോട്ട് ചെയ്തു. കോർപ്പറേഷനിലെ പുരുഷന്മാരുടെ വോട്ടിംഗ് ശതമാനം 65.88 ആണ്. സ്ത്രീകൾ 58.44 %.

നഗരസഭകളിൽ മുവാറ്റുപുഴയിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 83.91%. ഏറ്റവും കുറവ് തൃക്കാക്കരയിൽ 72.10%

മറ്റു നഗരസഭകളിലെ വോട്ടിംഗ് ശതമാനം

കൂത്താട്ടുകുളം – 79.80, തൃപ്പൂണിത്തുറ – 76.66
കോതമംഗലം – 78.85, പെരുമ്പാവൂർ – 81.18
ആലുവ – 75.08, കളമശേരി – 73.99,
നോർത്ത് പറവൂർ – 80.58, അങ്കമാലി – 80.72,
ഏലൂർ – 81.31, തൃക്കാക്കര – 71.99
മരട് – 78.60, പിറവം – 76.37 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

ബ്ലോക്ക് പഞ്ചായത്തുകളിൽ വടവുകോട് ബ്ലോക്കിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.30%. ഏറ്റവും കുറവ് കുറവ് ഇടപ്പള്ളിയിലാണ്. 76.22 %

ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടിംഗ് ശതമാനം

ആലങ്ങാട് – 78.40, പറവൂർ – 80.55,
അങ്കമാലി- 81.91, കൂവപ്പടി – 82.10
വാഴക്കുളം – 84.16, വൈപ്പിൻ – 77.98, പള്ളുരുത്തി – 79.82,
മുളന്തുരുത്തി – 78.10, കോതമംഗലം – 82.37, പാമ്പാക്കുട – 77.41, പാറക്കടവ്- 81.86, മുവാറ്റുപുഴ – 82.54 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം. ജില്ലാ പഞ്ചായത്തിലെ പോളിംഗ് ശതമാനം 81 ആണ്.