1826829 പേര് വോട്ട് രേഖപ്പെടുത്തി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് പാലക്കാട് ജില്ലയില് 78.14 ശതമാനം വോട്ട് രേഖപ്പെടുത്തി. 1826829 പേരാണ് പോളിംഗ് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടര്മാരുടെ എണ്ണം 2337412 ആണ്.
ജില്ലയിലാകെയുള്ള 1120871 പുരുഷ വോട്ടര്മാരില് 879673 പേരും (78.47%) 1216521 സ്ത്രീ വോട്ടര്മാരില് 947153 പേരും (77.85%) 20 ട്രാന്സ്‌ജെന്ഡര് വോട്ടര്മാരില് മൂന്ന് പേരും (15%) രേഖപ്പെടുത്തി.
ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്തിലുള്പ്പെട്ട ഗ്രാമപഞ്ചായത്തുകളില് 1601756 പേര് വോട്ട് രേഖപ്പെടുത്തി. 78.8 ശതമാനം. ഗ്രാമപഞ്ചായത്തുകളിലെ ആകെ വോട്ടര്മാര് 2031304 പേരാണ്. 13 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 975414 പുരുഷ വോട്ടര്മാരില് 771422 പേരും (79.09%) 1055877 സ്ത്രീ വോട്ടര്മാരില് 830331 പേരും (78.64%) 13 ട്രാന്സ്‌ജെന്ഡര് വോട്ടര്മാരില് മൂന്ന് പേരും (23.08%) രേഖപ്പെടുത്തി.
ഏറ്റവും കൂടുതല് വോട്ട് രേഖപ്പെടുത്തിയത് ചിറ്റൂര് ബ്ലോക്കിലാണ്. 82.2 ശതമാനം. ബ്ലോക്കിലെ 158809 വോട്ടര്മാരില് 130545 പേര് വോട്ട് ചെയ്തു. ഇതില് 64362 പുരുഷന്മാരും 66182 സ്ത്രീകളും ഒരു ട്രാന്സ്‌ജെന്ഡര് വോട്ടറും ഉള്പ്പെടുന്നു.
മലമ്പുഴ ബ്ലോക്കിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 75.3 ശതമാനം. ബ്ലോക്കിലെ 154606 വോട്ടര്മാരില് 116453 പേര് വോട്ട് ചെയ്തു. ഇതില് 57626 പുരുഷന്മാരും 58826 സ്ത്രീകളും ഒരു ട്രാന്സ്‌ജെന്ഡര് വോട്ടറും ഉള്പ്പെടുന്നു.
ബ്ലോക്ക്, വോട്ട് ചെയ്തവര്, ആകെ വോട്ടര്മാര് ബ്രാക്കറ്റില്, പോളിങ് ശതമാനം
(1)തൃത്താല – 131438 (171472)- 76.6%
(2)പട്ടാമ്പി – 137395 (175336) 78.3%
(3)ഒറ്റപ്പാലം – 152558 (196839) 77.5%
(4)ശ്രീകൃഷ്ണപുരം- 96136 (120406) – 79.8%
(5)മണ്ണാര്ക്കാട്- 169184 (214221) 78.9%
(6)അട്ടപ്പാടി- 39838 (52290) 76.1%
(7)പാലക്കാട്- 123629 (159004) 77.7%
(8)കുഴല്മന്ദം- 118587 (148238) 80%
(9)ചിറ്റൂര്– 130545 (158809) 82.2%
(10)കൊല്ലങ്കോട്- 117608 (145979) 80.5%
(11)നെന്മാറ- 114141 (139541) 81.8%
(12)മലമ്പുഴ- 116453 (154606) 75.3%
(13)ആലത്തൂര്– 154244 (194563) 79.2%
നഗരസഭകൾ
ഏഴ് നഗരസഭകളിലായി ആകെ 306108 വോട്ടര്മാരില് 225073 പേര് വോട്ട് രേഖപ്പെടുത്തി. 73.5 ശതമാനം. 145457 പുരുഷ വോട്ടര്മാരില് 108251 പേരും (74.42%) 160644 സ്ത്രീ വോട്ടര്മാരില് 116822 പേരും (72.72%) വോട്ട് രേഖപ്പെടുത്തി.
ചിറ്റൂര്-തത്തമംഗലം നഗരസഭയിലാണ് കൂടുതല് പോളിങ് നടന്നത്-81.5 ശതമാനം. ഇവിടെയുള്ള 26997 വോട്ടര്മാരില് 22025 പേര് വോട്ട് ചെയ്തു. 10709 പുരുഷന്മാരും 11316 സ്ത്രീകളും ഉള്പ്പെടുന്നു. പാലക്കാട് നഗരസഭയിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്-67.2 ശതമാനം. 117616 വോട്ടര്മാരില് 39266 പുരുഷന്മാരും 39780 സ്ത്രീകളും ഉള്പ്പെടെ 79046 പേരാണ് വോട്ട് ചെയതത്.
നഗരസഭ, വോട്ട് ചെയ്തവര്, ആകെ വോട്ടര്മാര് ബ്രാക്കറ്റില്, പോളിങ് ശതമാനം
ഷൊര്ണ്ണൂര്– 28204 (36952)- 76.3%
ഒറ്റപ്പാലം- 32545 (43428)- 74.9%
പാലക്കാട്- 79046 (117616)- 67.2%
ചിറ്റൂര്-തത്തമംഗലം- 22025 (26997)- 81.5%
പട്ടാമ്പി – 17795 (22834) -77.9%
ചെര്പ്പുളശ്ശേരി- 26369 (32920)- 80%
മണ്ണാര്ക്കാട് – 19089 (25361)- 75.2%