പാലക്കാട്: ഗവ. വിക്ടോറിയ കോളേജില് ബിരുദ കോഴ്സുകള്ക്ക് വിവിധ വിഭാഗങ്ങളില് സീറ്റുകള് ഒഴിവുണ്ട്. തമിഴ് ഭാഷ ന്യൂനപക്ഷം (ടി എല് എം) വിഭാഗത്തിന് ബി.എസ്.സി ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, ബി.എ. ഇംഗ്ലീഷ് വകുപ്പുകളിലും ഭിന്നശേഷി (പി എച്ച്) വിഭാഗത്തിന് സംസ്‌കൃതം, തമിഴ്, ഹിന്ദി, സുവോളജി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, കെമിസ്ട്രി വകുപ്പുകളിലും മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന (ഇ ഡബ്ലിയു എസ്) വിഭാഗത്തിന് തമിഴ് വകുപ്പിലും, പിന്നാക്ക ക്രിസ്ത്യന് (ഒ ബി എക്സ്) വിഭാഗത്തിന് മാത്തമാറ്റിക്സ് വകുപ്പിലും ഒഴിവുകളുണ്ട്.
കാലിക്കറ്റ് സര്വകലാശാലയില് 2020 ക്യാപ് രജിസ്ട്രേഷന് നടത്തിയവരായിരിക്കണം അപേക്ഷകര്. താത്പര്യമുള്ള വിദ്യാര്ത്ഥികള് അസ്സല് സര്ട്ടിഫിക്കറ്റുകള് സഹിതം ഡിസംബര് 15ന് ഉച്ചയ്ക്ക് 12നകം കോളേജില് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.