മലപ്പുറം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിനത്തില്‍ പോളിങ് സ്‌റ്റേഷനുകളുടെ സമീപമുള്ള കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ജില്ലയിലെ ആന്റി ഡിഫൈസ്‌മെന്റ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദേശം നല്‍കി. ഗ്രാമ പഞ്ചായത്തില്‍ 200 മീറ്റര്‍ പരിധിയിലും ഗരസഭകളില്‍ 100 മീറ്റര്‍ പരിധിയിലും പ്രചരണങ്ങള്‍ ഒഴിവാക്കണം.