വോട്ടെണ്ണല്‍ നടപടികളില്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാണെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്കും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. വോട്ടെണ്ണലിനു മുന്നോടിയായി ജില്ലയിലെ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇന്ന് (15 ഡിസംബര്‍) അണുവിമുക്തമാക്കും. കൗണ്ടിങ് ഓഫിസര്‍മാര്‍ നിര്‍ബന്ധമായും കൈയുറ, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം.
സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഹാളില്‍ പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. വോട്ടെണ്ണല്‍ ഹാളിന് അകത്തും പുറത്തും ആള്‍ക്കൂട്ടം പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.