പട്ടികജാതിയില്‍പ്പെട്ടതും ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് പാസ്സായവരുമായ യുവതീ-യുവാക്കള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് അപ്രന്റീസ് നഴ്‌സായി നിയമനം നല്‍കുന്ന പദ്ധതി പ്രകാരം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രണ്ട് അപ്രന്റീസ് നഴ്‌സിന്റെ ഒഴിവിലേക്ക് നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമന   കാലാവധി രണ്ട് വര്‍ഷമാണ്. അപ്രന്റീസ് നഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസം 15,000 രൂപ തോതില്‍ ഓണറേറിയം ലഭിക്കും.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം സ്വയം തയ്യാറാക്കിയ ബയോഡാറ്റ അപേക്ഷ സഹിതം ഈ മാസം 27 ന് രാവിലെ 11 ന് കാസര്‍കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാപട്ടികജാതി വികസന ഓഫീസില്‍  കൂടികാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256162.