അടുത്ത രണ്ട് ദിവസങ്ങളിലായി  കേരളത്തിന്റെ  പടിഞ്ഞാറന്‍ തീരത്തായി  2-3 മീററര്‍ വരെ ഉയരത്തില്‍ ശക്തമായി  തിരയടിക്കാന്‍ സാധ്യതയുണ്ടെന്ന്  ഹൈദരാബാദ് ആസ്ഥാനമായ  സമുദ്ര വിവര സേവനങ്ങള്‍ക്കായുളള  ഇന്ത്യന്‍ ദേശീയ കേന്ദ്രം  മുന്നറിയിപ്പ് നല്‍കുന്നു.  ശക്തമായ തിരയടിക്കല്‍ 24 വരെ  തുടര്‍ന്നേക്കും. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളെ അപേക്ഷിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ   പടിഞ്ഞാറന്‍ തീരത്ത് തിരയ്ക്ക് ശക്തി കൂടുതലായിരിക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍  പോകുന്നത് ഒഴിവാക്കണമെന്നും  വളളങ്ങള്‍ക്കു കേടുപാടു സംഭവിക്കാതിരിക്കാന്‍  തീരത്തുനിന്നും മാറ്റണമെന്നും  കേന്ദ്രം  നിര്‍ദ്ദേശിച്ചു.