ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍ നിരവധി സേവനങ്ങളാണ് നല്‍കുന്നത്. പേശീവേദന, നടുവേദന, ഉളുക്ക്, ചതവ്, മലബന്ധം, ക്ഷീണം എന്നിവയ്ക്ക് ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തിര സഹായം ലഭ്യമാണ്. ദിവസവും നൂറ് കണക്കിന് ആളുകളാണ് ആയുര്‍വേദ ചികിത്സ തേടുന്നതെന്ന് സന്നിധാനത്തെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനോദ് കൃഷ്ണന് നമ്പൂതിരി പറഞ്ഞു.
ഹോമിയോ വകുപ്പ് ഭക്തര്‍ക്കും, ജീവനക്കാര്‍ക്കും പ്രതിരോധശേഷി ഉയര്‍ത്താന്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മെഡിസിന് നല്കി വരുന്നു. സാധാരണ പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖം എന്നിവയ്ക്ക് ഹോമിയോ ചികിത്സ ഫലപ്രദമാണെന്ന് സന്നിധാനത്തെ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വേണുകുമാര്‍ പറഞ്ഞു. ഇതുവരെ 1610 പേര്‍ക്ക് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്കി. 350 ഓളം പേര് ചികിത്സാ സഹായം നേടിയിയിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.