കുറിച്ചി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സീതാലയം പ്രോജക്ടിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ വനിതാ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഏപ്രില്‍ 26 രാവിലെ 11ന് നാഗമ്പടം സെന്റ് ആന്റണീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ)ല്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എം.എ/എം.എസ്.സി സൈക്കോളജി യോഗ്യതയുളളവരായിരിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം നിശ്ചിത ദിവസം 10.30ന് ഹാജരാകണം. ഫോണ്‍ – 0481 2583516.
