കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ കേരളത്തിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ഹിന്ദി, അക്കൗണ്ടന്‍സി, ബയോളജി, മാത്സ്, ഫിസിക്‌സ്, എക്കണോമിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സോഷ്യല്‍ സ്റ്റഡീസ്, കെമിസ്ട്രി, മ്യൂസിക്, പ്രൈമറി വിഭാഗം അധ്യാപക ഒഴിവുകളിലേക്ക് ഏപ്രില്‍ 24നു അഭിമുഖം നടത്തും. റസിഡന്റ് ടീച്ചേര്‍സ് (എന്‍സിസി, സ്‌കൗട്ട്, എന്‍എസ്എസ്) ഹൗസ് കീപ്പിങ്, കാറ്ററിംഗ് ആന്‍ഡ് ബേക്കറി എന്നീ ഒഴിവുകളിലും അഭിമുഖം നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 24 രാവിലെ 10നു കളക്ടറേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481- 2563451,7356754522.