പാലാ നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് പദ്ധതിയിലേക്ക് എം.എസ്.ഡബ്യൂ/എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ബിടെക് യോഗ്യതയുളളവരെ നിയമിക്കുന്നു. പാലാ നഗരസഭയിലെ സ്ഥിരം താമസക്കാരായവര്‍ ഏപ്രില്‍ 24 ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി പങ്കെടുക്കണം. ആറ് മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.