പോളിംഗ് സ്റ്റേഷന് പുന:ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ തൊടുപുഴ നിയോജകമണ്ഡലത്തില്‍ പുതിയതായി 8 പോളിംഗ് ബൂത്തുകള്‍ രൂപവത്ക്കരിച്ചു. മറ്റ് നിയോജകമണ്ഡലങ്ങളില്‍ ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ധന ഇല്ല. ഇതുവരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാത്ത 18 വയസ്സ് കഴിഞ്ഞവര്‍, വോട്ടവകാശമുള്ള മറ്റുള്ളവര്‍ എന്നിവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ജില്ലയിലെയും താലൂക്കുകളിലെയും ഇലക്ഷന്‍ വിഭാഗം. കോളേജുകള്‍, ആദിവാസി മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്ന് പുതിയ വോട്ടര്‍മാരെ കണ്ടെത്താന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സാജന്‍ വി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരുന്നു. ബൂത്ത് അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരുടെ വോട്ടവകാശം ഉറപ്പിക്കുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ മൂന്നാംലിംഗക്കാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. എല്ലാ വിഭാഗം ജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.
#collectoridukki
#idukkidistrict