പാലക്കാട്: ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ യോഗം മുതിര്ന്ന അംഗം വി. കെ ജയപ്രകാശിന്റെ അധ്യക്ഷതയില് ചേര്ന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടന്ന യോഗത്തില് 29 അംഗങ്ങളും പങ്കെടുത്തു. കോവിഡ് ബാധിതയായ കൊഴിഞ്ഞാമ്പാറ ഡിവിഷനില് നിന്നുള്ള മിനി മുരളി സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മടങ്ങിയതിനാല് യോഗത്തില് പങ്കെടുത്തില്ല.
പുതിയ ഭരണസമിതിയിലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര് 30ന് രാവിലെ 11 നും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനും നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി അനില്കുമാര് യോഗത്തില് അറിയിച്ചു.