പാലക്കാട്: ടൗണ് ബസ്റ്റാന്ഡില് ടി.ബി കോംപ്ലക്‌സിലുള്ള സംസ്ഥാന കൈത്തറി വികസന കോര്പ്പറേഷന് ഷോറൂമില് ക്രിസ്മസിനോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്ക്ക് ഡിസംബര് 24 വരെ 20% ഗവ.റിബേറ്റും 20% കിഴിവും ഉണ്ടായിരിക്കും.വിവിധ ഇനത്തില് പെട്ട കൈത്തറി മുണ്ടുകള്, സെറ്റ് മുണ്ടുകള്, സെറ്റ് സാരികള്, ത്രെഡ് വര്ക്ക് സാരികള്, കോട്ടണ് സില്ക്ക് സാരികള്, ബെഡ്ഷീറ്റുകള്, ചുരിദാര് മെറ്റീരിയലുകള്, പില്ലോ കവര്, യൂണിഫോം തുണിത്തരങ്ങള്, കോട്ടണ് ഷര്ട്ടിംങ്ങുകള്, ടര്ക്കി, തോര്ത്തുമുണ്ട്, കോട്ടണ് മാസ്‌ക് ഉള്പ്പെടെയുള്ളവ സ്റ്റോക്കുണ്ട്. സര്ക്കാര്, അര്ദ്ധ സര്ക്കാര്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് തവണ വ്യവസ്ഥയില് നിബന്ധനകള്ക്ക് വിധേയമായി 20,000 രൂപയ്ക്ക് തുണിത്തരങ്ങള് കടം വാങ്ങാം. ക്രെഡിറ്റ് ഫോറങ്ങള് ഷോറൂമില് ലഭിക്കും. ഫോണ് 9747714773