കോട്ടയം:കേരള ഡെവലപ്മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2020-23ന്റെ രണ്ടാംപാദ രജിസ്ട്രേഷന്‍ ആരംഭിച്ചു. 12 നു മേൽ പ്രായമുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളില്‍ നൂതന ആശയങ്ങളുള്ളവരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം.

സാങ്കേതിക വിദ്യകളും ഉത്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട പുത്തന്‍ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും ഫലപ്രാപ്തിയിലെത്തിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങളും ധനസഹായവും ലഭ്യമാക്കും. 2018ല്‍ 203 പേരും 2019ല്‍ 370 പേരും ഈ പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആശയങ്ങള്‍ ഡിസംബര്‍ 31 വരെ https://yip.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.