കാസർഗോഡ്: 2021 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രായപൂര്‍ത്തിയായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും വോട്ടവകാശം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം നടത്തുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. സംഘടനകളുടെ പ്രതിനിധികള്‍ കാസര്‍ഗോഡ് ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി 04994255074 എന്ന നമ്പറിലോ dswokgdswd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.