തൃശ്ശൂർ: ജയിൽ അന്തേവാസികളുടെ മാനസികോല്ലാസവും മനസിക പരിവർത്തനവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ജയിൽ ക്ഷേമ പദ്ധതികളുടെ ഭാഗമായി വിയ്യൂർ ജില്ലാ ജയിലിൽ ക്ഷേമ ദിനാഘോഷം
സംഘടിപ്പിച്ചു. ആഘോഷപരിപാടികൾ വിയ്യൂർ
സെൻട്രൽ ജയിൽ ആൻ്റ് കറക്ഷണൽ ഹോം സൂപ്രണ്ട് എ ജി സുരേഷ്
ഉദ്ഘാടനം ചെയ്തു.
ജില്ലാ ജയിൽ സൂപ്രണ്ട് സാജൻ ആർ അധ്യക്ഷത വഹിച്ചു.
കർശന കോവിഡ് നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ
സംഘടിപ്പിച്ചത്.
മധ്യമേഖല റീജണൽ വെൽഫെയർ ഓഫീസർ ലക്ഷ്മി കെ മുഖ്യപ്രഭാഷണം നടത്തി.
കേരള മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള പ്രിസൺ മെഡൽ നേടിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം സി ദേവസ്സിയെ ചടങ്ങിൽ ആദരിച്ചു.

നാടൻ പാട്ടുകൾ, സംഗീതവിരുന്ന്, കോമഡി ഷോ, വൺമാൻഷോ
തുടങ്ങിയവ
ആഘോഷങ്ങളുടെ ഭാഗമായി.
വനിതാ ജയിൽ ആൻ്റ് കറക്ഷണൽ ഹോം സൂപ്രണ്ട് ജയ ടി ജെ, വിയ്യൂർ സബ് ജയിൽ സൂപ്രണ്ട് ഉദയകുമാർ വി
മറ്റു ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ, അന്തേവാസികൾ തുടങ്ങിയവർ ആഘോഷത്തിൽ പങ്കാളികളായി. വനിതാ ജയിൽ ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ 21ന് കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. ഡിസംബർ 26 ന് അതിസുരക്ഷ ജയിലിലെയും സബ് ജയിലിലെയും ആഘോഷങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്യും.