തൃശൂര്‍: പ്രകൃതിക്കും മലയാളഭാഷയ്ക്കും വേണ്ടി നിലകൊണ്ട, ജീവിതത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നിന്ദിതർക്കും വേണ്ടി പോരാടിയ, വനിതാ കമ്മീഷൻ പ്രഥമ അധ്യക്ഷയും മലയാളത്തിന്റെ പ്രിയ കവയത്രിയുമായ പ്രൊഫ. സുഗതകുമാരിയുടെ ദേഹവിയോഗത്തിൽ കേരള കലാമണ്ഡലം അനുശോചിച്ചു. കലാമണ്ഡലം ഭരണസമിതിയും അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും ദുഃഖം രേഖപ്പെടുത്തി. കലാമണ്ഡലത്തിലെ വള്ളത്തോൾ പീഠത്തിന്റെ പ്രഥമ സമിതിയംഗം കൂടിയായ സുഗതകുമാരി ടീച്ചറുടെ വേർപാടിൽ അവരുടെ കുടുംബത്തോടൊപ്പം കലാമണ്ഡലവും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് വൈസ് ചാൻസിലർ ടി. കെ നാരായണൻ അറിയിച്ചു.