പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അസാപ് ( അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം ) പ്രോഗ്രാം എക്സിക്യൂട്ടീവിനായി ഇൻറർവ്യൂ നടത്തുന്നു. നാളെ (ഏപ്രിൽ 23)രാവിലെ 10 മണിക്ക് കോട്ടയം ഗവൺമെൻറ് കോളേജിൽ പ്രവർത്തിക്കുന്ന അസാപ് ഓഫീസിലാണ് ഇന്റർവ്യൂ. കോട്ടയം ജില്ലയിലെ വിവിധ അസാപ് ഓഫീസുകളിലേക്കാണ് നിയമനം. ഒരു വർഷത്തെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ എം ബി എ പഠിച്ചിറങ്ങിയ 60 ശതമാനം മാർക്കുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ അസ്സൽ രേഖകളും, പകർപ്പും, ബയോഡാറ്റയുടെ 2 കോപ്പികളും ഹാജരാക്കേണ്ടതാണ്. ഇന്റേൺഷിപ് പ്രതിമാസ സ്‌റ്റൈപ്പന്റ് 10,000 രൂപ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446610079