പത്തനംതിട്ട: ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കെമിസ്ട്രി, ബോട്ടണി, ഹിന്ദി, സംസ്‌കൃതം, സുവോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും വയസും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 29 ന് ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം. കെമിസ്ട്രി, ബോട്ടണി, സുവോളജി വിഭാഗക്കാര്‍ രാവിലെ 10 നും കൊമേഴ്സ്, ഹിന്ദി, സംസ്‌കൃതം വിഭാഗക്കാര്‍ ഉച്ചയ്ക്ക് രണ്ടിനും ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0468 2263636. ഇ മെയില്‍: govtcollegeelanthoor@gmail.com.