ചേന്ദമംഗലം: 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ പച്ചക്കറി കൃഷി വനിത ഗ്രൂപ്പ് പ്രോജക്ടിൽ ഉൾപ്പെടുത്തി ചേന്ദമംഗലം ഗ്രാമപ്പഞ്ചായത്തിൽ ചെയ്ത ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. വടക്കുംപുറം 16-ാം വാർഡിൽ അനശ്വര ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെയ്ത ക്യാബേജ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെംബർ സിന്ധു മുരളി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഡ്വ.ടി.ജി. അനൂപ്, കൃഷി ഓഫീസർ പി.സി, ആതിര,അസിസ്റ്റൻ്റ് ഏ.ജെ സിജി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കൃഷിഭവനിൽ നിന്നും സെപ്റ്റംബർ അവസാനം നൽകിയ ക്യാബേജ് തൈകളുടെ വിളവെടുപ്പാണ് ഇപ്പോൾ ആരംഭിച്ചത്.