ഇഗ്‌നോയിൽ ബിരുദ-ബിരുദാനന്തര കോഴ്‌സുകൾക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം. പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി, സോഷ്യൽവർക്ക്, സൈക്കോളജി, ടൂറിസം, കൊമേഴ്‌സ്, മാത്‌സ്, ജോഗ്രഫി, ഉറുദു, ഹിന്ദി, സംസ്‌കൃതം, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബി.ബി.എ, ബി.സി.എ, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇൻ ക്രിയേറ്റീവ് റൈറ്റിംഗ് ഇൻ ഇംഗ്ലീഷ്, ഗൈഡൻസ്, ടീച്ചിങ് ഓഫ് ഇംഗ്ലീഷ്, ഫംഗ്ഷണൽ ഇംഗ്ലീഷ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. പ്രവേശനത്തിന് ഓൺലൈൻ ഹെൽപ്പ് ഡെസ്‌ക് സേവനം ലഭ്യമാണ്. അവസാന തിയതി ഡിസംബർ 31. കൂടുതൽ വിവിരങ്ങൾക്ക് www.ignou.ac.in ൽ ലഭിക്കും.
ഫോൺ :7012461727, 9288853568, 8078519802.