ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിലുള്ള വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ സ്‌പെഷ്യൽ റിബേറ്റ്/ഡിസ്‌കൗണ്ട് ഡിസംബർ 31 വരെ ലഭ്യമാകുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഖാദി ബോർഡിന്റെ കീഴിൽ കോട്ട മൈതാനത്ത് പ്രവർത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യ , ടൗൺ ബസ്റ്റാൻഡ് കോംപ്ലക്‌സ്, കോങ്ങാട് മുൻസിപ്പൽ കോംപ്ലക്‌സ് , തൃത്താല, കുമ്പിടി , എന്നിവിടങ്ങളിലെ ഖാദി ഷോറൂമുകളിലും മണ്ണൂർ , ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി എന്നീ ഗ്രാമ സൗഭാഗ്യ ഷോപ്പുകളിലും സ്‌പെഷ്യൽ ഡിസ്‌കൗണ്ട് സംഘടിപ്പിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് എല്ലാ വിൽപനശാലകളിലും ഖാദി, കോട്ടൺ, സിൽക്ക്, മനില, ഷർട്ടിംഗ്, എന്നീ തുണിത്തരങ്ങളും തേൻ, മറ്റു കരകൗശല ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഫോൺ – 0491 2534392