ഓൾഡേജ് ഹോം, പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനായി പട്ടികജാതി വിഭാഗത്തിൽപെട്ട യുവതികൾക്ക് പരിശീലനം നൽകുന്നു. 18 നും 25 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി, ഉയർന്ന യോഗ്യതയുള്ള യുവതികൾക്കാണ് അവസരം.
പരിശീലന കാലയളവിൽ കോഴിക്കോട് പ്രി റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റർ ഹോസ്റ്റലിൽ താമക്കണം. താമസം, ഭക്ഷണം സൗജന്യമാണ്. അപേക്ഷകൾ ഡിസംബർ 31 ന് വൈകീട്ട് നാലിനകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് /മുൻസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിലോ നൽകണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491 -2505005, 9447469280, 9447546617.