തൃശൂര്‍: കുന്നംകുളം നഗരസഭയിൽ എൽ ഡി എഫിലെ സീതാ രവീന്ദ്രൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 37 അംഗ കൗൺസിലിൽ 19 വോട്ടുകൾ നേടിയാണ് സീതാ രവീന്ദ്രൻ ചെയർപേഴ്സണായത്. തുടർച്ചയായ രണ്ടാം തവണയാണ് സീതാ രവീന്ദ്രൻ ഈ സ്ഥാനം വഹിക്കുന്നത്.നഗരസഭ രൂപീകരിച്ച് 78 വർഷം പിന്നിടുമ്പോൾ തുടർച്ചയായി രണ്ടാം തവണ ഒരാൾ ചെയർമാൻ പദവിയിൽ എത്തുന്നത് ഇത് ആദ്യമായാണ്. വോട്ടെടുപ്പിൽ ബി ജെ പിയിലെ കെ കെ മുരളി 8 വോട്ടുകളും യു ഡി എഫിലെ ബിജു സി ബേബി 7 വോട്ടുകളും നേടി. ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ പി ഡി സിന്ധു വരണാധികാരിയായി.
