തിരുവനന്തപുരം: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ (ഡിസംബര്‍ 30) നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനുമാകും നടക്കുക. അതത് തദ്ദേശ സ്ഥാപന വരണാധികാരികളാകും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.