പാലക്കാട്: ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിനു കീഴിലുള്ള പാലക്കാട്, അഗളി ജി.ഐ.എഫ്.ഡികളിലേയ്ക്ക് ഇംഗ്ലീഷ് ആന്റ് വര്‍ക്ക് പ്ലെയ്സ് സ്‌കില്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപികയെ നിയമിക്കുന്നു. പ്രസ്തുത വിഷയത്തില്‍ പി.ജി, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 4 ന് രാവിലെ 10ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2572038.
