കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച 437 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 348 പേര്‍  രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കല്ലുവാതുക്കല്‍, ഇളമാട്, കടയ്ക്കല്‍, പത്തനാപുരം, പിറവന്തൂര്‍, തൊടിയൂര്‍, ഏരൂര്‍, മേലില, ശൂരനാട് വടക്ക്, തെക്കുംഭാഗം, കരീപ്ര, കുളത്തൂപ്പുഴ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
ഇതരസംസ്ഥാനത്ത്  നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 431 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 34 പേര്‍ക്കാണ് രോഗബാധ. കാവനാട് മൂന്നുപേര്‍ക്കാണ് രോഗബാധയുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-21, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ 12 വീതവും പരവൂര്‍-ഏഴ് എന്നിങ്ങനെയാണ് രോഗബാധ.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കല്ലുവാതുക്കല്‍-21, ഇളമാട്, കടയ്ക്കല്‍, പത്തനാപുരം എന്നിവിടങ്ങളില്‍ 17 വീതവും പിറവന്തൂര്‍-15, തൊടിയൂര്‍-14, ഏരൂര്‍-13, മേലില-12, ശൂരനാട് വടക്ക്, തെക്കുംഭാഗം പ്രദേശങ്ങളില്‍ 11 വീതവും കരീപ്ര, കുളത്തൂപ്പുഴ ഭാഗങ്ങളില്‍ 10 വീതവും മൈനാഗപ്പള്ളി-ഒന്‍പത്, കിഴക്കേ കല്ലട, എഴുകോണ്‍, ചവറ, തലവൂര്‍ എന്നിവിടങ്ങളില്‍ എട്ടുവീതവും ഇടമുളയ്ക്കല്‍, പട്ടാഴി, നെടുമ്പന, ഭാഗങ്ങളില്‍ ആറുവീതവും അഞ്ചല്‍, ആദിച്ചനല്ലൂര്‍, ആലപ്പാട്, കുലശേഖരപുരം, തൃക്കരുവ, പന്മന, പോരുവഴി, ചിതറ പ്രദേശങ്ങളില്‍ അഞ്ചുവീതവും ഓച്ചിറ, കുളക്കട, തഴവ, തൃക്കോവില്‍വട്ടം, തേവലക്കര, നീണ്ടകര, പെരിനാട്, വെളിനല്ലൂര്‍, വെളിയം എന്നിവിടങ്ങളില്‍ നാലുവീതവും ഇളമ്പള്ളൂര്‍, ചടയമംഗലം, ചാത്തന്നൂര്‍, നെടുവത്തൂര്‍, പട്ടാഴി വടക്കേക്കര, പൂയപ്പള്ളി, വിളക്കുടി, വെട്ടിക്കവല, ശൂരനാട് തെക്ക് ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.