തിരുവനന്തപുരം: ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം നടപ്പാക്കുന്ന ജനമൈത്രി പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും ഹൈജീനിക് മൊബൈല്‍ ഫിഷ് വെന്‍ഡിംഗ് കിയോസ്‌ക് യൂണിറ്റുകള്‍ തുടങ്ങുന്നതിനു അപേക്ഷകള്‍ ക്ഷണിച്ചു.
  അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസ്, ജില്ലയിലെ വിവിധ മത്സ്യ ഭവന്‍ ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ അതാത് മത്സ്യഭവന്‍ ഓഫിസുകളില്‍ 2021 ജനുവരി 04 വരെ സ്വീകരിക്കും.  മത്സ്യതൊഴിലാളി കുടുംബങ്ങളിലെ 20നും 50നം ഇടയ്ക്കു പ്രായമുളള 2 മുതല്‍ 4 പേര്‍ അടങ്ങുന്ന വനിതകളുടെ ഗ്രൂപ്പായിരിക്കണം അപേക്ഷകര്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സാഫ് നോഡല്‍ ഓഫിസുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 9809744399, 8138073864, 7560916058.