പത്തനംതിട്ട: ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന ആക്ട് 2005 പ്രകാരം സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയില്‍ ഷെല്‍റ്റര്‍ ഹോം ആരംഭിക്കുന്നതിന് സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഓഡിറ്റ് റിപ്പോര്‍ട്ട്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള പ്രൊപ്പോസല്‍ 2021 ജനുവരി ഏഴിനു മുന്‍പായി ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പത്തനംതിട്ട, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്സ് ലെയിന്‍, പത്തനംതിട്ട പി.ഒ എന്ന മേല്‍വിലാസത്തില്‍ അയക്കണമെന്ന് വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2966649.