ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോസയന്‍സ് (ഇംഹാന്‍സ്) ഉം സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാനസികാരോഗ്യ പരിപാലനം എന്ന പ്രൊജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ (ബാച്ചിലര്‍ ഡിഗ്രി ഇന്‍ മെഡിസിന്‍, മെന്റല്‍ ഹെല്‍ത്ത്/കമ്മ്യൂണിറ്റി മെഡിസിനില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), പ്രൊജക്ട് കോര്‍ഡിനേറ്റര്‍ (എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്) എന്നീ തസ്തികകളിലേക്കാണ് നിയമനം. കൂടിക്കാഴ്ച മെയ് 2ന് രാവിലെ 10ന് ഇംഹാന്‍സ്, മെഡിക്കല്‍ കോളേജില്‍. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ 0495 2359352, 9745770345.
