തൃശ്ശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം ആർ രഞ്ജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിക്കുളങ്ങര സർവീസ് സഹകരണ സംഘത്തിലെ അക്കൗണ്ടന്റ് ജോലിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് എത്തുമ്പോൾ ഉത്തരവാദിത്തം കൂടുന്നതായി രഞ്ജിത്ത് പറഞ്ഞു. കൃഷി,വ്യവസായം വിദ്യാഭ്യാസം,ആരോഗ്യം ഇനി എന്നീ മേഖലകൾക്ക് പ്രഥമ പരിഗണന നൽകും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ തുടർന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കും. ബ്ലോക്ക് പഞ്ചായത്തിൻറെ സമഗ്രമായ വികസനം മുൻനിർത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുന്ന പദ്ധതികൾ കൊണ്ടു വരും.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടില്ലാത്ത അർഹതപ്പെട്ട എല്ലാവർക്കും വീട് നൽകും. ബ്ലോക്ക് പരിധിയിൽ വരുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പഞ്ചായത്തുകളിലെ സമഗ്ര വികസനം ലക്ഷ്യമാക്കി മുന്നോട്ടു പോകുമെന്നും രഞ്ജിത്ത് പറഞ്ഞു. കുടുംബമാണ് തന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യ ശ്രീഡ ഹൈക്കോടതിയിൽ ഓഫീസ് അസിസ്റ്റന്റാണ്. മക്കൾ ദേവാനന്ദ്, ശ്രേയ