പാലക്കാട് :ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ. ബിനുമോൾ സ്ഥാനമേറ്റു. ജില്ലാ കലക്ടർ ഡി.ബാലമുരളി സത്യവാചകം ചൊല്ലിക്കൊടുത്തു. 30 ൽ 27 വോട്ടുകൾ നേടിയാണ് കെ. ബിനുമോൾ പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്. മലമ്പുഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ. ബിനുമോൾ. കെ.വി ശ്രീധരൻ കെ.ബിനു മോളുടെ പേര് നിർദ്ദേശിക്കുകയും ഷാബിറ ടീച്ചർ പിന്താങ്ങുകയും ചെയ്തു.