കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കൽമണ്ഡപം ജംഗ്ഷനിൽ ജനുവരി രണ്ടിനു രാത്രി എട്ട് മുതൽ മൂന്നിനു രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചന്ദ്രനഗർ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും കാടാങ്കോട് -മണപ്പുള്ളിക്കാവ്- കോട്ടമൈതാനം -മിഷൻ സ്‌കൂൾ- ടൗൺ ബസ്റ്റാൻഡ്- ശകുന്തള ജംഗ്ഷൻ- ബി ഒ സി റോഡ് വഴി ഒലവക്കോട് എത്തി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്. കോഴിക്കോട് ഭാഗത്തു നിന്ന് ബൈപ്പാസ് വഴി കൽമണ്ഡപം ചന്ദ്രനഗർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ സാധാരണ രീതിയിൽ തന്നെ പോകേണ്ടതാണ്. സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നിന്ന് കൽമണ്ഡപം ചന്ദ്രനഗർ ഭാഗത്തേക്ക് പോകാനുള്ള ബസ്സുകളും മറ്റു വാഹനങ്ങളും കോട്ടമൈതാനം – മണപ്പുള്ളിക്കാവ് – കാടാങ്കോട് വഴി എൻഎച്ച് 544 ൽ പ്രവേശിക്കേണ്ടതാണ്. കോയമ്പത്തൂർ ഭാഗത്തേക്ക് കൽമണ്ഡപം വഴി പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും മറ്റുള്ള വാഹനങ്ങളും മണപ്പുള്ളിക്കാവ്- കാടങ്കോട് വഴി എൻഎച്ച് 544 ൽ പ്രവേശിക്കണം.