തൃശ്ശൂർ: കോവിഡിന്റെ സാഹചര്യത്തിൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ 197 സ്കൂളുകളിലേക്കുള്ള തെർമ്മൽ സ്‌കാനർ രമ്യ ഹരിദാസ് എം പി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ ഗീതക്ക് കൈമാറി. എം പി ഫണ്ടിൽ നിന്നും അനുവദിച്ച തുകയ്ക്കാണ് സ്കൂളുകളിലേക്ക് തെർമ്മൽ സ്കാനർ വിതരണം ചെയ്തത്. ഡെപ്യൂട്ടി കലക്ടർ ( എൽ എ ) ബി ജയശ്രീ സന്നിഹിതയായിരുന്നു.