തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മേയ് മാസത്തില്‍ വ്യവസായ വകുപ്പ് മന്ത്രി അദാലത്ത് നടത്തുന്നു. വിവിധ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള കാലതാമസം, വ്യവസായ ഭൂമിയുടെ ലഭ്യത തുടങ്ങി ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും പരിഹാരമാവശ്യമുള്ളവയെക്കുറിച്ച് അദാലത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്. മേയ് അഞ്ചു വരെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ, വ്യവസായ വകുപ്പ് വെബ്‌സൈറ്റായ www.industries.kerala.gov.in ലെ ലിങ്കായ മിനിസ്റ്റേഴ്‌സ് അദാലത്ത് വഴി ഓണ്‍ലൈനായോ പരാതികള്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
