കൊല്ലം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ ഭിന്നശേഷിയുള്ള പട്ടികവർഗ വിഭാഗത്തിൽ കാഴ്ച വൈകല്യമുള്ളവർക്കായി റിസർവ് ചെയ്ത ഒരു താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. പ്ലസ്ടു വിജയിച്ച, കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ, കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് ലോവർ, ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വയസ്സ് 2020 ജനുവരി ഒന്നിന് 18-41. ശമ്പളം: 25,200-54,000 രൂപ.
ഭിന്നശേഷി വിഭാഗത്തിൽ കാഴ്ചവൈകല്യമുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ/ അസ്ഥി സംബന്ധമായ പരിമിതിയുള്ള (പട്ടികവർഗവിഭാഗം മാത്രം) ഉദ്യോഗാർഥികളെ പരിഗണിക്കും.
യോഗ്യതയുള്ളവർ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 18ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.