പാലക്കാട്:ആലത്തൂര് എ.എസ്.എം.എം.ടി.ടി.ഐയില് ഡി.എല്.എഡ് കോഴ്‌സില് സയന്സ് (ജനറല്) വിഭാഗത്തിലേക്ക് അപേക്ഷിച്ച വിദ്യാര്ത്ഥികള് വരുമാന സര്ട്ടിഫിക്കറ്റ് ജനുവരി എട്ടിനകം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസില് സമര്പ്പിക്കണം. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നാക്ക സമുദായങ്ങളില് സംവരണാനുകൂല്യം ഉള്ളവരാണ് സമര്പ്പിക്കേണ്ടത്. റവന്യൂ അധികാരി നല്കുന്ന വരുമാന സര്ട്ടിഫിക്കറ്റാണ് നല്കേണ്ടതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര് അറിയിച്ചു.