പാലക്കാട്:ജില്ലയിലെ പത്താംതരം , ഹയര്സെക്കന്ററി തുല്യത രജിസ്‌ട്രേഷന് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് നിര്വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.അനില്കുമാര് അദ്ധ്യക്ഷനായ പരിപാടിയില് ജില്ലാ കോര്ഡിനേറ്റര് ഡോ.മനോജ് സെബാസ്റ്റ്യന്, സാക്ഷരതാ സമിതി അംഗം വിജയന് മാസ്റ്റര്, തുല്യത കോഴ്‌സ് കണ്വീനറായ ഡോ.പി.സി.ഏലിയാമ്മ ടീച്ചര്, അസിസ്റ്റന്റ് കോര്ഡിനേറ്റര് പി.വി.പാര്വ്വതി, പ്രേരക്മാരായ എ.സനിത, എം.സുഷമ, പി.വിഷീജ, എന്നിവര് പങ്കെടുത്തു. പത്താംതരം തുല്യതക്ക് എം.ദേവി കണ്ണാടി, ഹയര് സെക്കന്ററി തുല്യതക്ക് എ.ജയറ എന്നിവര് രജിസ്‌ട്രേഷന് നടത്തി.