തിരുവനന്തപുരം:ഗാന്ധിജയന്തി വാരാഘോഷം, ഭരണഭാഷ വാരാചരണം എന്നിവയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി ചിത്ര രചനാ മത്സരവും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി കവിതാ പാരായണ മത്സരവുമാണ് സംഘടിപ്പിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫേസ്ബുക്ക് ചിത്രരചനാമത്സരത്തില്‍ യു.പി. വിഭാഗത്തില്‍ സഞ്ജയ് വി.എസ്. (കവടിയാര്‍ നിര്‍മ്മല ഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ഒന്നാം സ്ഥാനവും നവനീത് മുരളീധരന്‍ (നെയ്യാറ്റിന്‍കര ഡോ.ജി.ആര്‍. പബ്ലിക് സ്‌കൂള്‍ ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സനുഷ് ജെ.ലാല്‍ (തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ) ഒന്നാം സ്ഥാനവും വൈഷ്ണവി വി.എസ്. (വഴുതയ്ക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) രണ്ടാം സ്ഥാനവും നേടി. ‘കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍’ എന്ന വിഷയം ആസ്പദമാക്കി വാട്ടര്‍ കളര്‍ ഉപയോഗിച്ചു വരച്ച ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിച്ചത്.
ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ കവിതാ പാരായണ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദേവനന്ദ എ.എസ് (ഉഴമലയ്ക്കല്‍ എസ്.എന്‍.എച്ച്.എസ്.എസ് ) ഒന്നാം സ്ഥാനവും അലോഹ സാറ റെജി ( മുക്കോലയ്ക്കല്‍ സെന്റ് തോമസ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അഭിനന്ദന വി.എസ് (പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് ) ഒന്നാം സ്ഥാനവും മാളവിക എന്‍.രാജ് (വഴുതയ്ക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍) രണ്ടാം സ്ഥാനവും നേടി. വി. മധുസൂദനന്‍ നായര്‍ രചിച്ച ‘നാറാണത്തു ഭ്രാന്തന്‍’ എന്ന കവിതയും ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഒ.എന്‍.വി കുറുപ്പ് രചിച്ച ‘കോതമ്പുമണികളുമാണ്’ പാരായണത്തിനായി നല്‍കിയത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. രണ്ടു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റുമാണ് വിതരണം ചെയ്തത്.