പാലക്കാട്:ക്രിസ്തുമസ്‌കാല വിപണിയില് ക്രമക്കേടുകളും, നിയമലംഘനങ്ങളും തടയുന്നതിന് ലീഗല് മെട്രോളജി വകുപ്പ് എറണാകുളം, തൃശൂര്, പാലക്കാട്, ഇടുക്കി ജില്ലകള് ഉള്പ്പെടുന്ന മദ്ധ്യമേഖലയിലെ വിവിധ താലൂക്കുകളില് നടത്തിയ മിന്നല് പരിശോധനകളില് 111 നിയമലംഘനങ്ങള് കണ്ടെത്തിയതായി മദ്ധ്യമേഖല ജോയിന്റ് കണ്ട്രോളര് കെ.സി.ജീസണ് അറിയിച്ചു. വിവിധ ജില്ലകളിലെ ക്രിസ്തുമസ് ചന്തകള് പഴം- പച്ചക്കറിക്കടകള്, റേഷന് കടകള്, മാര്ക്കറ്റുകള്, സൂപ്പര് മാര്ക്കറ്റുകള് എന്നിവ കേന്ദ്രീകരിച്ചും 548 വ്യാപാര സ്ഥാപനങ്ങളില് ഡിസംബര് 20 മുതല് 24 വരെ ആയിരുന്നു പരിശോധന. അളവു തൂക്ക ഉപകരണങ്ങള് യഥാസമയം മുദ്ര പതിപ്പിക്കാതെ ഉപയോഗിച്ചതിനും സത്യാപന സര്ട്ടിഫിക്കറ്റ് പ്രദര്ശിപ്പിക്കാത്ത ിയമലംഘനത്തിനുമായി 48 കേസുകള് രജിസ്റ്റര് ചെയ്തു. മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളും ഇതില്പ്പെടുന്നു. അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തിയതിന് അഞ്ച് കച്ചവട സ്ഥാപനങ്ങള്ക്കെതിരെയും നിയമ നടപടികള് സ്വീകരിച്ചു. പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള് പ്രകാരമുളള പ്രഖ്യാപനങ്ങള് രേഖപ്പെടുത്താത്ത പായ്ക്കറ്റുകളില് ക്രിസ്തുമസ് കേക്കുകളും മറ്റു ഭക്ഷ്യസാധനങ്ങളും വില്പനയ്ക്ക് വയ്ക്കുക. അളവില് വെട്ടിപ്പു നടത്തുക, അമിത വില ഈടാക്കുക, വില തിരുത്തി വില്പന നടത്തുക, നിയമാനുസൃത പായ്ക്കര് രജിസ്ട്രേഷന് നടത്താതിരിക്കുക എന്നിവ ഉള്പ്പെടെയുളള മറ്റു നിയമ ലംഘനങ്ങള് നടത്തിയതിന് 58 വ്യാപാരികള്ക്കെതിരെയും കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ക്രിസ്തുമസ്‌കാല മിന്നല് പരിശോധനകള്ക്ക് ജില്ലയില് സി.ഷാമോന്, സുജ ജോസഫ്.കെ, ബി.ഐ സൈലാസ്, തൃശൂര് ജില്ലയില് കെ.സി.ചാന്ദിനി, സേവ്യര് പില ഇഗ്‌നേഷ്യസ്, പാലക്കാട് ജില്ലയില് അനൂപ് വി ഉമേഷ്, സ.വി. ഈശ്വരന് ഇടുക്കി ജില്ലയില് പി.എസ്.പ്രദീപ്, കെ.ആര്.വിപിന് എന്നീ ഡെപ്യൂട്ടി കണ്ട്രോളര്മാര് നേതൃത്വം നല്കി.
