മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന നാഷണല്‍ ഹെല്‍പ്പ്‌ലൈന്‍ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി 23 തസ്തികകളില്‍ കരാര്‍ നിയമനത്തിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, ഫീല്‍ഡ് റെസ്‌പോണ്‍സ് ലീഡര്‍, ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍, ടീം ലീഡര്‍, കോള്‍ ഓഫീസര്‍, ക്വാളിറ്റി ലീഡര്‍, ഐ.ടി. ലീഡര്‍, ഓഫീസര്‍ (അഡ്മിന്‍/ഫിനാന്‍സ്) എന്നീ തസ്തികകളിലാണ് കരാര്‍ നിയമനം.

അപേക്ഷ ഓണ്‍ലൈനായി swd.kerala.gov.in അല്ലെങ്കില്‍ www.cmdkerala.net എന്നിവ മുഖേന സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ 15 വരെ സ്വീകരിക്കും. ഫോണ്‍: 0471-2306040