തിരുവനന്തപുരം ജില്ലയിലെ തമിഴ് ഭാഷാന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങൾ അറിയുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ഭാഷാന്യൂനപക്ഷം സ്‌പെഷ്യൽ ഓഫീസർ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ ചാല ഗവൺമെന്റ് തമിഴ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ജനുവരി എട്ടിന് രാവിലെ 10 മണി മുതൽ മുഖാമുഖം പരിപാടി നടത്തും. ഭാഷാന്യൂനപക്ഷസമിതി ഭാരവാഹികളും വ്യക്തികളും പൊതുപ്രവർത്തകരും പങ്കെടുക്കണം.