തിരുവനന്തപുരം:  അന്താരാഷ്ട്ര ബ്രയില്‍ ദിനാചരണത്തോടനുബന്ധിച്ച് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ വിവിധ വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണ്ണാലമൃതം ടോക്കിങ്ങ് ബുക്ക് യൂണിറ്റില്‍ റെക്കോര്‍ഡ് ചെയ്ത ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ഓഡിയോ പാഠപുസ്തകങ്ങളും കുട്ടികള്‍ക്ക് പ്രയോജനകരമായ പൊതു പുസ്തകങ്ങളും ഉള്‍പ്പെടുത്തിയുള്ള ടെലിഗ്രാം ചാനല്‍ പ്രഥമാധ്യാപകന്‍ അബ്ദുള്‍ ഹക്കീം.കെ.എം ഉദ്ഘാടനം ചെയ്തു.

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും കോവിഡ് 19 സാഹചര്യത്തിലും വീട്ടിലിരുന്ന് പഠിക്കാനും എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതു പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും ഇതിലൂടെ സാധിക്കും.
ലൂയി ബ്രയില്‍ ദിനത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുന്നതിന് പ്രകാശവാണി ഓണ്‍ലൈന്‍ റേഡിയോ ലൂയി ബ്രയില്‍ എപ്പിസോഡിനും വിദ്യാലയത്തില്‍ തുടക്കമായി. ബ്രയില്‍ ലിപിയുടെ ഉപജ്ഞാതാവ് ലൂയി ബ്രയിലിന്റെ ജന്‍മദിനമാണ് അന്താരാഷ്ട്ര ബ്രയില്‍ ദിനമായി ആചരിക്കുന്നത്.