തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച്ച (04/01/2021) 281 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 677 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5206 ആണ്. തൃശ്ശൂർ സ്വദേശികളായ 78 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 76,004 ആണ്.70,253 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 273 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആൾക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗബാധിതരിൽ 60 വയസ്സിനുമുകളിൽ 23 പുരുഷൻമാരും 23 സ്ത്രീകളുംപത്ത് വയസ്സിനു താഴെ 06 ആൺകുട്ടികളും 05 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ.

1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 191
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -19
3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 14
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-25
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 21
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-127
7. സി.എഫ്.എൽ.ടി.സി കൊരട്ടി – 33
8. പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ–184
9. സി.എഫ്.എൽ.ടി.സി, നാട്ടിക -207
10. ജനറൽ ആശുപത്രി തൃശ്ശൂർ-32
11. കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -34
12. ചാവക്കാട് താലൂക്ക് ആശുപത്രി -11
13. ചാലക്കുടി താലൂക്ക് ആശുപത്രി -15
14. കുന്നംകുളം താലൂക്ക് ആശുപത്രി -01
15. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -11
16. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
17. ഗവ. മെന്റൽ ഹെൽത്ത് സെന്റർ -06
18. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-41
19. അമല ആശുപത്രി, തൃശ്ശൂർ -18
20. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -34
21. മദർ ആശുപത്രി, ഒളരിക്കര -06
22. തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -05
23. എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -06
24. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -07
25. രാജാ ആശുപത്രി ചാവക്കാട് – 07
26. അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 16
27. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -10
28. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 07
29. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 03
30. സെന്റ് ആന്റണിസ് പഴുവിൽ – 12
31. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 03
32. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-13
33. സാൻ ജോസ് ഹോസ്പിറ്റൽ, പാവറട്ടി -03

4925 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 329 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 102 പേർ ആശുപത്രിയിലും 227 പേർ വീടുകളിലുമാണ്.
3140 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2514 പേർക്ക് ആന്റിജൻ പരിശോധനയും, 467 പേർക്ക് ആർടി-പിസിആർ പരിശോധനയും, 159 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 6,50,684 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.