വയനാട്:  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെ കോമണ്‍ സര്‍വീസ് സെന്റററുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് സാമ്പത്തിക സെന്‍സസുമായി ജനം സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലയില്‍ 2020 ജനുവരിയില്‍ ആരംഭിച്ച ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ കോവിഡിന്റെ സാഹചര്യത്തില്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ പുനരാരംഭിച്ചു. ചിലയിടങ്ങളില്‍ സെന്‍സസിനോട് ജനം സഹകരിക്കാത്ത സാഹചര്യത്തിലാണ് അധികൃതരുടെ അഭ്യര്‍ത്ഥ ന. ജില്ലാ കളക്ടര്‍ ചെയര്‍മാനായും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായുളള ജില്ലാ സമിതിയുടെ മേര്‍നോട്ടത്തില്‍ നടത്തിവരുന്ന സെന്‍സസിന്റെ പരിധിയില്‍ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളും സ്ഥാപനങ്ങളും വരുന്നുണ്ടെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. എല്ലാ സംരംഭങ്ങളുടേയും ഉടമസ്ഥത, മാനവവിഭവം, രജിസ്‌ട്രേഷന്‍ തുടങ്ങിയ വിവരങ്ങള്‍, ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക മന്ത്രാലയത്തിനുളള കീഴിലുളള സി.എസ്.സി യുടെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ശേഖരിക്കുന്നത്. പൗരത്വ ബില്ലുമായി സര്‍വെയ്ക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഏതെങ്കിലും വ്യക്തികളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കും.
എസ്.ആര്‍.സി. അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേര്‍ഡ് പ്രോസസിംഗ്ക്ക സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡസ്‌ക്‌ടോപ് പബ്ലിഷിംഗ്ക്ക സര്‍ട്ടിഫിക്കറ്റം ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകള്‍ നടത്തുന്നതിന് താല്‍പര്യമുള്ള കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ക്ക് സ്റ്റഡി സെന്ററുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സ്ഥാപനത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കണം. വിവരങ്ങള്‍ക്ക് www.srccc.in , 9447989399.
എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ് വഴി നടത്തുന്ന അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 11. വിശദവിവരങ്ങള്‍ www.srccc.in വെബ് സൈറ്റില്‍ ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം 695033. ഫോണ്‍ 0471 2325102, 9446323871, അപേക്ഷ ഫോറം https://srccc.in/download ലിങ്കില്‍ ലഭിക്കും

.