ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്ഡ് ജില്ലയില് 18നും 40നും മധ്യേപ്രായമുള്ളവര്ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 12നാണ് മത്സരം. ‘വിവേകാനന്ദ ദര്ശനങ്ങളുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തില് നടത്തുന്ന മത്സരത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് നേടുന്നവര്ക്ക് 3000, 2000 എന്നിങ്ങനെയാണ് സമ്മാന തുക. പങ്കെടുക്കാന് താത്പര്യമുള്ളവര് 9447402042 എന്ന നമ്പറില് പേരും പ്രായവും ഫോണ് നമ്പറും സഹിതം രജിസ്റ്റര് ചെയ്യണം.
![](https://prdlive.kerala.gov.in/wp-content/uploads/2021/01/prasanga-malsaram-65x65.jpg)