പാലക്കാട്:  സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്സിംഗ് ബോര്ഡ് 2020 ലെ ഇലക്ട്രിക്കല് വയര്മാന് എഴുത്തു പരീക്ഷ ജനുവരി ഒമ്പത് ശനിയാഴ്ച രാവിലെ 11 മുതല് ഒന്നു വരെ നടത്തും. പരീക്ഷക്കെത്തുന്നവര് പൂര്ണ്ണമായും സര്ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മാര്ഗ്ഗ നിര്ദ്ദേശങ്ങള് പാലിക്കണം. കോവിഡ് 19 പോസിറ്റീവ് ആയിട്ടുള്ളവര്, ക്വാറന്ന്റൈന് / കണ്ടെയ്ന്മെന്റ് സോണ് / ഹോട്ട് സ്പോട്ട് എന്നിവിടങ്ങളില് നിന്നുള്ള പരീക്ഷ എഴുതാന് ആഗ്രഹിക്കുന്നവര് ജില്ലാ മെഡിക്കല് ഓഫീസറുടെ അനുവാദം വാങ്ങണം.
പരീക്ഷാ തിയ്യതിക്ക് രണ്ടു ദിവസം മുമ്പ് ജില്ലാ ഇലക്ട്രിക്കല് ഇന്സ്പെക്ടറുമായി ബന്ധപ്പെടണം. പരീക്ഷാര്ത്ഥികള് പരീക്ഷ തുടങ്ങുന്ന സമയത്തിന് രണ്ടു മണിക്കൂര് മുന്പ് പരീക്ഷാ കേന്ദ്രത്തില് ഹാജരാകണമെന്നും ഇലക്ട്രിക്കല് ഇന്സ്പെക്ടര് അറിയിച്ചു. ഹാള്ടിക്കറ്റ് ലഭിക്കാത്ത പരീക്ഷാര്ത്ഥികള് രണ്ട് ദിവസം മുമ്പ് ജില്ലാ ഇലക്ട്രിക്കല് ഇന്സ്പെക്ടറുമായി ബന്ധപ്പെടണം. ഫോണ്-0491 2972023.