ജില്ലാഭരണ കൂടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലേയും ഉദ്യോഗസ്ഥരുടേയും ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടുത്തിയ ഡയറക്ടറി പ്രസിദ്ധീകരിച്ചു. മന്ത്രിമാരുടേയും എം. പി മാര്‍, എം. എല്‍.എ.മാര്‍, മറ്റു ജനപ്രതിനിധികള്‍, അവശ്യസര്‍വീസുകളുടേതടക്കമുള്ള പ്രധാന ഫോണ്‍ നമ്പരുകളെല്ലാമുള്ള ഡയറക്ടറി കലക്‌ട്രേറ്റ് സ്റ്റാഫ് കൗണ്‍സിലാണ് പുറത്തിറക്കിയത്.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എ.ഡി.എം. കെ.ആര്‍. മണികണ്ഠന് ആദ്യപ്രതി കൈമാറി പ്രകാശനം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജി. രാജു, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.