ഭാരതീയ ചികിത്സാ വകുപ്പ് തലവൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ നടപ്പാക്കിവരുന്ന മാനസികം പദ്ധതിയില്‍ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് മൂന്നിന് നടക്കും.
സംസ്ഥാന സര്‍ക്കാരും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ബി.എ.എം/ബി.എ.എം.എസ് ഡിഗ്രിയും മാനസികം എം.ഡി സര്‍ട്ടിഫിക്കറ്റും എ ക്ലാസ് രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയുടെ അസല്‍ രേഖകള്‍ സഹിതം രാവിലെ 10.30ന് ആശ്രാമത്തുള്ള ജില്ലാ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് 0474-2763044 ല്‍ ബന്ധപ്പെടണം.